KOYILANDY DIARY

The Perfect News Portal

അഴിയൂർ ചെക്ക് പോസ്റ്റിൽ 100 കുപ്പി വിദേശമദ്യം പിടികൂടി

കൊയിലാണ്ടി: 100 കുപ്പി മാഹി വിദേശമദ്യം പിടികൂടി. അഴിയൂർ ചെക്ക് പോസ്റ്റിൽ 150 എം.എൽ.മാഹി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശികനേഷ് കുമാർ 27നെയാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ കെ.സജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വിദേശമദ്യം പിടികൂടിയത്.

കൂലി പണിക്കാരനായ  കനേഷ് കുമാർ കോഴിക്കോടാണ് താമസം. അവിടെ വിൽപ്പന നടത്താനായാണ് മദ്യം കടത്തിയത്. സ്വാകാര്യബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹം റെയ്ഡ് വിവരമറിഞ്ഞ് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി നിൽക്കവെയാണ് പിടിയിലാവുന്നത്. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ ഗിരീഷ്, പ്രവീൺ പട്ടോത്ത്, അനിരുദ്ധ് ,പ്രജിത്ത് ലാൽ ഡ്രൈവർ, സന്തോഷ് കുമാർ, തുടങ്ങിയവരും റെയ്ഡ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *