KOYILANDY DIARY

The Perfect News Portal

ശിലാസ്ഥാപനം നടത്തി

കൊയിലാണ്ടി: ശിലാസ്ഥാപനം നടത്തി. കോതമംഗലം ഗവ: എൽ.പി.സ്കൂളിൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം.എൽ.എ. കാനത്തിൽ ജമീല നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി. നഗരസഭാ അംഗം ദൃശ്യ, ജെ.ആർ.സി. അംഗങ്ങളെ സ്ക്വാർഫ് അണിയിച്ചു.

നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്ത്, കെ.ഷിജു, കെ. ഇന്ദിര, പന്തലായനി ബി.പി.സി യൂസഫ് നടുവണ്ണൂർ, പി.കെ ഭരതൻ, വിനോദ്കുമാർ പി.കെ, വായനാരി വിനോദ്, പി.ടി.എ പ്രസിഡണ്ട് അനിൽകുമാർ.എ.കെ., എസ്.എം.സി.ചെയർമാൻ പി.എം. ബിജു തുടങ്ങിയവർ സംസാരിച്ചു. എ.എക്സ്.ഇ. .ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ പ്രമോദ്കുമാർ സ്വാഗതവും, റീന.ജി.നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *