KOYILANDY DIARY

The Perfect News Portal

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ തെരെഞ്ഞെടുത്തു

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യൂണിറ്റ് തെരെഞ്ഞെടുപ്പ് ജില്ലാ സെക്രട്ടറി അലങ്കാർ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മണിയോത്ത് മൂസ്സ അധ്യക്ഷനായി. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

പുതിയ ഭാരവാഹികളായി പി.എം സത്യൻ (പ്രസിഡണ്ട്), എം. ശ്രീധരൻ (ജനറൽ സെക്രട്ടറി), എം.സി സുധാകരൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. സുകുമാരൻ, സൗമിനി മോഹൻദാസ്, ഇ.കെ.മുഹമ്മദ് ബഷീർ, ആൻസൻ ജേക്കബ്, കെ.ശശിധൻ വൈദ്യർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *