KOYILANDY DIARY.COM

The Perfect News Portal

വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം : വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടിയിരുന്നു. 171ബി, 171 ഇ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ ഫെയ്സ്ബുക് പോസ്റ്റിലൂടെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് പുറത്തുവിട്ടത്. പരാജയ ഭീതി പൂണ്ട യുഡിഎഫ് നേതൃത്വം പണം കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നല്‍കിയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഒടുവിലത്തെ തെളിവാണ് വ്യാഴാഴ്ച പുറത്തായത്.

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിലൂടെ നഗ്നമായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ് സ്ഥാനാര്‍ഥി നടത്തിയത്. മത്സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കാന്‍വരെ സാധ്യതയുള്ള കുറ്റമാണിത്. സി പി മുഹമ്മദിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍, താന്‍ പണം നല്‍കിയിട്ടില്ലെന്നാണ് സി പി മുഹമ്മദിന്റെ വാദം.

 

Share news
error: Content is protected !!