KOYILANDY DIARY

The Perfect News Portal

മഴക്കെടുതി അടിയന്തര സഹായം നൽകണം : വി. എസ്.

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കനത്ത മഴയിലും കടലാക്രമണത്തിലും വീടുകള്‍ നഷ്ടപ്പെടുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്നവരെ മാറ്റിപ്പാര്‍ക്കാനും, അടിയന്തിരസഹായം നല്‍കാനും ഉടന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആവശ്യമുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനും, അവിടങ്ങളില്‍ ഭക്ഷണവും മരുന്നും മറ്റു സൌകര്യങ്ങളും ഏര്‍പ്പെടുത്താനും നടപടിയുണ്ടാകണം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മഴയും കടലാക്രമണവും ദുരിതം വിതച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള പാവപ്പെട്ട ആളുകളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. മഴ തുടരുന്നത് തീരദേശവാസികളെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ദുരിതമനുഭവിക്കുന്നവരെ എല്ലാ തരത്തിലും സഹായിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.