KOYILANDY DIARY

The Perfect News Portal

വൈകല്യങ്ങളില്ലാത്ത ലോകത്തേക്ക് ശിവാനി യാത്രയായി

പേരാമ്പ്ര: നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ട ശിവാനി (എട്ട്) വീട്ടുകാരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി വൈകല്യങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. കൂത്താളി രണ്ടേ ആറില്‍, പുതിയേടത്ത് പ്രശാന്തി​െന്‍റ മകള്‍ ശിവാനി മോര്‍ക്കിയോ സിന്‍ഡ്രം എന്ന രോഗവുമായാണ് ജനിച്ചത്.

വൈകല്യബാധിതയാണെങ്കിലും അവള്‍ കിടന്ന കിടപ്പില്‍ ചിത്രരചനയിലും വായനയിലും മുഴുകുമായിരുന്നു. അടുത്തുതന്നെ ലളിതകല അക്കാദമി ഹാളില്‍ ഒരുക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ ശിവാനി വരച്ച ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതി​െന്‍റ ഒരുക്കത്തിനിടയിലാണ് ന്യുമോണിയ ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അവിചാരിതമായ അന്ത്യം സംഭവിച്ചത്. കൂത്താളി എ.യു.പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

പേരാമ്പ്ര: കൂത്താളി എ.യു.പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ശിവാനിയുടെ നിര്യാണത്തെ തുടര്‍ന്ന് സ്കൂളിന് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *