KOYILANDY DIARY

The Perfect News Portal

വൃദ്ധസദനത്തില്‍ പോകാന്‍ തയ്യാറാകാതിരുന്ന വയോധികയെ മകന്‍ കട്ടകൊണ്ട് ഇടിച്ചു കൊന്നു

ഡല്‍ഹി: വൃദ്ധസദനത്തില്‍ പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വയോധികയെ മകന്‍ കട്ടകൊണ്ട് ഇടിച്ചു കൊന്നു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സാഗരപുരില്‍ വെള്ളിയാഴ്ചയാണ് സംഭവം. ലക്ഷ്മണ്‍ കുമാര്‍ എന്ന (48) കാരനാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ സ്വയം കീഴടങ്ങി.

ഇയാള്‍ തൊഴില്‍ രഹിതനാണ്. തനിക്ക് അവിടെ യോജിച്ചു പോകാനാവില്ലെന്ന് കാട്ടിയാണ് വൃദ്ധസദനത്തിലേക്ക് പോകില്ലെന്ന് അമ്മ വാശിപിടിച്ചത്. തനിക്ക് വീടുവിട്ട് പോകാന്‍ താല്‍പര്യമില്ലെന്നും ഇവര്‍ മകനോട് പറഞ്ഞിരുന്നു. ഇതോടെ പ്രകോപിതനായ ലക്ഷ്മണ്‍ കുമാര്‍ പ്ലാസ്റ്റിക് പൈപ്പുപയോഗിച്ച്‌ കഴുത്ത് ഞെരിക്കുകയും കട്ടകൊണ്ട് ഇടിക്കുകയുമായിരുന്നു.

താന്‍ വിഷാദരോഗത്തിന് ചികിത്സ തേടുന്ന ആളാണെന്നാണ് ലക്ഷ്മണ്‍ കുമാര്‍ പറയുന്നത്. ഇതേക്കുറിച്ച്‌ പോലീസ് അന്വേഷിക്കുന്നുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *