KOYILANDY DIARY

The Perfect News Portal

വീടിന് തീപിടിച്ചു

തിക്കോടി: പുറക്കാട് നൊട്ടിക്കണ്ടി ബാലകൃഷ്ണൻ്റെ വീടിന് തീപിടിച്ചു. ഓടിട്ട വീടിൻ്റെ ഒരുഭാഗം പൂർണമായും നശിച്ചു, ഫ്രിഡ്ജ്, ടി.വി, ഫർണിച്ചറുകൾ എന്നിവയെല്ലാം നശിച്ചവയിൽപ്പെടുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.

തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഷോട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പറയുന്നു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *