KOYILANDY DIARY.COM

The Perfect News Portal

വിഷവാതകം ശ്വസിച്ചു മരിച്ച ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

തിരുവനന്തപുരം: നേപ്പാളില്‍ വിഷവാതകം ശ്വസിച്ചു മരിച്ച ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഡല്‍ഹിയില്‍നിന്ന് പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളില്‍ വിലാപയാത്രയായിട്ടാണ് കൊണ്ടുപോയത്. പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ നാട്ടിലെത്തിച്ചത്.

നേപ്പാളിലെ റിസോര്‍ട്ടില്‍ ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച്‌ മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു.കോഴിക്കോട് സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കരിപ്പൂരിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!