KOYILANDY DIARY

The Perfect News Portal

വിളയാട്ടൂർ നടുക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം

മേപ്പയ്യൂർ: വിളയാട്ടൂർ നടുക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം ശാന്തിമാരായ ടി.കെ. അനന്തൻ, പി.കെ. ഷിജു, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ. രാജൻ, സെക്രട്ടറി എം.കെ. രവീന്ദ്രൻ, ടി.പി. ബാലൻ, വിനീഷ് ആരാധ്യ എന്നിവർ നേതൃത്വം നൽകി. ജനുവരി 15-ന് സന്നദ്ധ രക്തദാനം, 18-ന് കിടപ്പുരോഗികൾക്ക് കാരുണ്യ ഫണ്ട് വിതരണം, ഇളനീർ കുലമുറി, നട്ടത്തിറ, 19-ന് വൈകീട്ട് ഇളനീർ കുലവരവുകൾ, ആയുധം എഴുന്നള്ളത്ത്, താലപ്പൊലി, വെള്ളാട്ട്, തണ്ടാൻവരവ്, നാഗകാളി, കുട്ടിച്ചാത്തൽ തിറകൾ, കാലത്ത് ഗുളികൻ ഭഗവതി തിറയും വൈകീട്ട് അഗ്നിഘണ്ഠാകർണൻ, വസൂരി മാല, ഭഗവതി തിറയും ഗുരുതിയും നടക്കും. തുടർന്ന് വാളകം കൂടും.

Leave a Reply

Your email address will not be published. Required fields are marked *