KOYILANDY DIARY

The Perfect News Portal

വില്‍പ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റര്‍ വ്യാജവാറ്റ് ചാരായം പിടികൂടി

കൊയിലാണ്ടി. കീഴരിയൂര്‍ നെല്യാടി പുഴയോരത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റര്‍ വ്യാജവാറ്റ് ചാരായം കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി പിടികൂടി. നെല്ല്യാടി, കോയിത്തുമ്മല്‍  ഭാഗങ്ങളില്‍ വ്യാജവാറ്റ് വീണ്ടും സജീവമായതായും മീന്‍ പിടിക്കാന്‍ എന്ന വ്യാജേന നെല്യാടി പാലത്തിലും, യാത്രക്കാരന്‍ എന്ന് തോന്നിക്കുന്ന നിലയില്‍ ബസ് സ്റ്റോപ്പിലും വ്യാജവാറ്റുകാരുടെ സഹായികള്‍ ദിവസകൂലിക്ക് മുഴുവന്‍ സമയവും വിവരം നല്‍കാന്‍ ഉണ്ടാകും.
ഒരു ലിറ്റര്‍ ചാരായം വിപണിയില്‍ 1200 രൂപയ്ക്ക് മുകളിലാണ് വില. കഴിഞ്ഞ ദിവസം കീഴരിയൂര്‍ മൈക്രോവേവ് മലയില്‍ വെച്ച് 600 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിരുന്നു. റെയിഡില്‍ പ്രിവന്റീവ് ഓഫിസര്‍ എ.ജി. തമ്പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.രാമകൃഷ്ണന്‍, ഷംസുദ്ദിന്‍ നിഖില്‍, ഗണേഷ് എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *