KOYILANDY DIARY

The Perfect News Portal

അംഗൻവാടി കലോത്സവവും, യാത്രയയപ്പ് സമ്മേളനവും

കൊയിലാണ്ടി: നഗരസഭയിലെ വെള്ളിലാട്ട് താഴ അംഗൻവാടി കലോത്സവവും, വിരമിക്കുന്ന ജീവനക്കാരി വി.ടി.രാധയുടെ യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉൽഘാടനം ചെയ്തു. അംഗൻവാടിയിലേക്കുള്ള കളികോപ്പുകൾ ഡോ.കെ.ഗോപിനാഥ് സമ്മാനിച്ചു. കൗൺസിലർ പി.കെ.രാമദാസൻ അദ്ധ്യക്ഷത വഹിച്ചു.
ഐ.സി.ഡി.എസ്.സൂപ്പർവൈസർ കെ.വത്സല, അംഗൻവാടി ടീച്ചർ കെ. ഇന്ദിര, എൻ.വി.സത്യനാഥൻ, എം.വി.ബാലൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന വി.ടി രാധയ്ക്ക് ശ്രീ ശക്തി അയൽക്കൂട്ടം ഉപഹാരം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *