KOYILANDY DIARY

The Perfect News Portal

വിമുക്ത ഭടന്മാരെ ആദരിച്ചു

കൊയിലാണ്ടി: വിമുക്ത ഭടന്മാരെ ആദരിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചേമഞ്ചേരി സജീഷ് ഉണ്ണി ശ്രീജിത്ത് മണി സ്മാരക സേവാ സമിതി വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത വിമുക്ത ഭടൻമാരെ ആദരിക്കുന്ന സാദരം എന്ന പരിപാടിയും, കുട്ടികൾക്കും മുതിർന്നവർക്കുമായി സ്വാതന്ത്ര്യ സമര ക്വിസും സംഘടിപ്പിച്ചു. പൂക്കാട് സമിതി മന്ദിരത്തിൽ നടന്ന പരിപാടി റിട്ട കേണൽ എം. ഒ മാധവൻ നായർ ഉദ്ഘാടനം ചെയ്തു. സമകാലീന ഭാരതം വെല്ലുവിളികളും പ്രതിക്ഷകളും എന്ന വിഷയത്തിൽ അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സെക്രട്ടറി മുരളീധര ഗോപാൽ പ്രഭാഷണം നടത്തി.

SSLC, +2 പരിക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെയും, മറ്റ് മത്സര പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെയും സമിതി അനുമോദിച്ചു. പി. മുരളിധരൻ അധ്യക്ഷത വഹിച്ചു. ശശികുമാർ എം. കെ, അനുപമ. സി, ഭാസ്ക്കരൻ കോളോത്ത്, ശശികുമാർ പാലക്കൽ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *