KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥികൾ ശാന്തിദീപം തെളിയിച്ച് യുദ്ധ വിരുദ്ധ വലയം തീർത്തു

ചിങ്ങപുരം: റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ ലോക സമാധാനം നിലനിർത്താനായി വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശാന്തിദീപം തെളിയിച്ച് യുദ്ധ വിരുദ്ധ വലയം തീർത്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ എ.ആർ. അമേയ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പി. നൂറുൽ ഫിദ, തനിഷ്ക് ചാത്തോത്ത്, വി. ടി. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *