KOYILANDY DIARY

The Perfect News Portal

വിദ്യാലയങ്ങൾക്ക് മാലിന്യ ശേഖരണത്തിനായി ബിന്നുകൾ കൈമാറി

കൊയിലാണ്ടി: വിദ്യാലയങ്ങൾക്ക് മാലിന്യ ശേഖരണത്തിനായി ബിന്നുകൾ കൈമാറി. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആസാദ് കി അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ 10 വിദ്യാലയങ്ങൾക്കാണ് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാവുന്ന 4 വിത്യസ്ത ഭിന്നുകൾ കൈമാറിയത്. പഞ്ചായത്ത്തല ഉദ്ഘാടനം കെ.കെ കിടാവ് യൂ പി സ്ക്കൂളിൽ പ്രസിഡണ്ട് ഷീബ മലയിൽ നിർവ്വഹിച്ചു. പ്രധാന അദ്ധ്യാപകൻ അബ്ദുൾ നിസാർ ബിന്നുകൾ ഏറ്റുവാങ്ങി. വി.ഇ.ഒ. അനുശ്രീ, വലിയമുറ്റത്ത്. അദ്ധ്യാപക രക്ഷാകർത്തൃ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *