KOYILANDY DIARY

The Perfect News Portal

സൈനിക ഹെലികോപ്‌റ്റർ തകർന്നുവീണു 11 മരണം

കുനൂർ: സൈനിക മേധാവി ബിപിൻ റാവത്ത് ഗുരുതരാവസ്ഥയിൽ. നീലഗിരിയിൽ ഊട്ടിക്കടുത്ത്‌ സൈനിക ഹെലികോപ്‌റ്റർ തകർന്നുവീണു. സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത്‌ (ചീഫ്‌ ഓഫ്‌ ഡിഫൻസ്‌) അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്‌ഥർ അപകടത്തിൽപ്പെട്ടു. 11 പേർ മരിച്ചതായി ഊട്ടി പൊലീസ്‌ അറിയിച്ചു. 3 പേരെ ആശുപത്രിയിലേക്ക്‌ മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്‌. ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബിപിന്‍ റാവത്തിന്റെ  ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്‌.

കരസേനാ മേധാവിയായിരുന്ന ബിപിൻ റാവത്ത് വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. കുനൂർ കട്ടേരിക്ക്‌ സമീപമുള്ള ഫാമിലാണ്‌ ഹെലികോപ്‌റ്റർ തകർന്ന്‌ വീണത്‌. വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവ സ്‌ഥലം സൈന്യം സീൽ ചെയ്‌തു. അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *