KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിച്ചു

കോഴിക്കോട്‌: അച്യുതന്‍ ഗേള്‍സ്‌ സ്‌കൂളിലെ ക്ലാസ്‌ മുറിയില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന്‌ വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിച്ചു. തിങ്കളാഴ്‌ച്ച രാവിലയാണ്‌ സംഭവം. രാവിലെ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക്‌ ക്ലാസില്‍ കയറാന്‍ പറ്റാത്ത അവസ്‌ഥയായിരുന്നു.

സ്‌കൂള്‍ പരിസരം വൃത്തിഹീനമാണെന്ന്‌ വിദ്യാര്‍ഥികള്‍ പറഞ്ഞു. സാമൂഹ്യ വിരുദ്ധര്‍ തള്ളുന്ന മാലിന്യങ്ങള്‍ വിദ്യാര്‍ഥിനികളാണ്‌ നീക്കം ചെയ്യാറുള്ളത്‌.  പ്രശ്‌നം പരിഹരിക്കുമെന്ന്‌ പലവട്ടം ഉറപ്പ്‌ നല്‍കിയെങ്കിലും സ്‌ക്കൂള്‍ അധി
കൃതര്‍ പാലിച്ചിരുന്നില്ല.

ഇതുവരെ പ്രതിഷേധിക്കാതിരുന്നതും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന്‌ കരുതിയാണെന്ന്‌ വിദ്യാര്‍ഥികള്‍ പറഞ്ഞു. സഹിക്കാനാവാത്ത അവസ്‌ഥയിലായതിനാലാണ്‌ പ്രതിഷേധിക്കേണ്ടി വന്നതെന്നും അവര്‍ വ്യക്‌തമാക്കി. പ്രദേശത്ത്‌ സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം കഴിഞ്ഞ കുറച്ച്‌ കാലമായി തുടരുകയാണ്‌.

Advertisements

Leave a Reply

Your email address will not be published. Required fields are marked *