KOYILANDY DIARY

The Perfect News Portal

വിദ്യാഭ്യാസത്തിന്റെ മൂല്യവത്കരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്‌: ഡോ. ഹുസൈന്‍ മടവൂര്‍

താമരശ്ശേരി: വിദ്യാഭ്യാസത്തിന്റെ മൂല്യവത്കരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കുന്നതോടൊപ്പം മാനവികമൂല്യങ്ങളും കുട്ടികള്‍ നേടിയെടുക്കണമെന്നും ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കെ.എന്‍.എം. പൂനൂര്‍ മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും അനുമോദനസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലും കെ.എന്‍.എം, സി.ഐ.ഇ.ആര്‍. പൊതുപരീക്ഷകളിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരം നല്‍കി. കെ.എന്‍.എം. മണ്ഡലം കണ്‍വീനര്‍ എ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, അഹമ്മദ്കുട്ടി ഉണ്ണികുളം, വാര്‍ഡംഗം പി. സാജിദ, വി.എം. അബ്ദുറഹ്മാന്‍, അബ്ബാസ് എകരൂല്‍, പി.പി. അബ്ദുസ്സലാം, എം.കെ. അബ്ബാസ്, എന്‍. അദീബ് അഹമ്മദ്, ഷൗക്കത്ത് വള്ളിയോത്ത്, എന്‍. അഹമ്മദ്കുട്ടി, അബ്ബാസ് വള്ളിയോത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *