KOYILANDY DIARY

The Perfect News Portal

വിട പറഞ്ഞ സഹപാഠിയ്ക്ക് ആദരവ് അര്‍പ്പിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി

കോഴിക്കോട‌്> അന്തരിച്ച സഹപാഠിയുടെ വസതിയില്‍ ആദരവ് അര്‍പ്പിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. കഴിഞ്ഞ ദിവസം നിര്യാതനായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ പി കുഞ്ഞിമൂസയുടെ വീടാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശിച്ചത്. എം‌എസ‌്‌എഫ‌് സംസ്ഥാന പ്രസിഡന്റ‌്, വൈസ‌് പ്രസിഡന്റ‌് തുടങ്ങിയ പദവികള്‍ വഹിച്ച കെ പി കുഞ്ഞിമൂസ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പിണറായി വിജയന്റെ സഹപാഠിയായിരുന്നു. ചന്ദ്രിക പത്രാധിപ സമിതി മുന്‍ അംഗവുമായിരുന്നു.

രാവിലെ 10.15 ഓടെ പന്നിയങ്കരയിലെ വീട്ടിലാണ‌് അദ്ദേഹം എത്തിയത‌്. ഡിവൈഎഫ‌്‌ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌്, സൂര്യ ഗഫൂര്‍ എന്നിവരും മുഖ്യമന്ത്രിയ‌്ക്കൊപ്പമുണ്ടായി. കെയുഡബ്ല്യുജെ പ്രസിഡന്റ‌് കമാല്‍ വരദൂര്‍, കുഞ്ഞിമൂസയുടെ മരുമക്കളായ ഫിറോസ‌്, നൗഫല്‍, ഷഹ‌്സാദ‌് എന്നിവര്‍ ചേര്‍ന്ന‌് സ്വീകരിച്ചു. ഭാര്യ ഫൗസിയയോടും മക്കളോടും കുറച്ച‌് സമയം സംസാരിച്ച ശേഷമാണ‌് മുഖ്യമന്ത്രി മടങ്ങിയത‌്‌.

Leave a Reply

Your email address will not be published. Required fields are marked *