KOYILANDY DIARY

The Perfect News Portal

വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

ഫറോക്ക്: ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ സി.എം.പി. ഫറോക്ക് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടി റോഡിലൂടെ വാഹനം തള്ളിയുരുട്ടി പ്രതിഷേധിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധറാലി ജില്ലാ സെക്രട്ടറി ജി. നാരായണന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ മാര്‍ച്ചിന് ഏരിയ സെക്രട്ടറി പി. ബൈജു, കെ.ഉഷ, എം സുധീഷ്, കെ.സുബ്രഹ്മണ്യന്‍, പി.എം അജയന്‍, കമലേഷ് കടലുണ്ടി, ഷാനവാസ് മാരാത്ത് വി.വി.രവീന്ദ്രന്‍, രമേശന്‍ കടവത്ത്, പ്രവീണ്‍.കെ.സി, കെ.എം ശബരീനാഥ്, ടി.രാധാകൃഷ്ണന്‍ ,കെ.ബാലന്‍, ടി.ബിജു. ജെഷി ബേപ്പൂര്‍, പി.അച്ചുതന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *