KOYILANDY DIARY

The Perfect News Portal

വായനാദിനം എന്റെ പുസ്തകം പരിപാടി സംഘടിപ്പിച്ചു

കുറ്റ്യാടി : വായിച്ച പുസ്തകങ്ങളെ കുറിച്ചും വായനയുടെ ലോകത്തെ കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്നു. വായനാദിനത്തോടനുബന്ധിച്ച് വേദിക വായനശാല സംഘടിപ്പിച്ച വായനാദിനം എന്റെ പുസ്തകം പരിപാടിയാണ് ശ്രദ്ധേയമായത്.

പരിപാടിയിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളെ കുറിച്ചും രചയിതാക്കളെ കുറിച്ചും ചർച്ച നടത്തുകയും രചനകൾ ചെറു ഗ്രൂപ്പുകളായി വിശകലനം ചെയ്യുകയും ചെയ്തു. കവി സജീവൻ മൊകേരി ഉദ്ഘാടനം ചെയ്തു.കെ.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജെ.ഡി. ബാബു, എസ്.ജെ. സജീവ് കുമാർ, ടി. സുരേഷ് ബാബു, പി.പി. ദിനേശൻ, അശ്വതി വിജയ്കുമാർ, നേഹ സജീവ്, ദിയ ബാബു, ലാമിയ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *