KOYILANDY DIARY

The Perfect News Portal

വായനശാല വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രഭവകേന്ദ്രങ്ങൾ-മന്ത്രി കെ.ടി.ജലീൽ

കൊയിലാണ്ടി;ഗ്രാമീണ വായനശാലകൾ സാംസ്‌കാരിക-വൈജ്ഞാനിക കേന്ദ്രങ്ങളാണെും അവ കേരളീയ നവോത്ഥാനത്തിന് വഹിച്ച പങ്ക് അദ്വിതീയമാണെും മന്ത്രി ജലീൽ പറഞ്ഞു.വിയ്യുർ വായനശാലയുടെ ഓണം-ബക്രീദ് ആഘോഷം ‘ഫൂൽ ഖിലെ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

viyyur

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് മന്ത്രി വിയ്യൂർ ഗ്രാമത്തിന്റെ ആദരവായി യുഗപ്രതിഭാ പുരസ്‌കാരം നൽകി. പ്രശസ്തി പത്രം കൈതപ്രം ദാമോദരൻ നമ്പൂതിരി ഗുരുവിന് കൈമാറി. പുരുഷൻ കടലുണ്ടി എം.എൽ.എ. പൊന്നാട അണിയിച്ചു. കെ.ദാസൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ, മുൻ എം.എൽ.എ. പി.വിശ്വൻ, നഗരസഭ ചെയർപേഴ്‌സൺ വി.കെ.പത്മിനി, സി.ബാലൻ നായർ, ആർ. കെ.പ്രഭുണ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഷിജു, എൻ.കെ.ഭാസ്‌കരൻ, കൗൺസിലർമാരായ വി.പി.ഇബ്രാഹിം കുട്ടി, ഒ.കെ.ബാലൻ, പി.കെ.വിശ്വനാഥൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *