KOYILANDY DIARY

The Perfect News Portal

വാനും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

കണ്ണൂർ: തളിപ്പറമ്പ് നാടുകാണിയിൽ വാനും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പാലാവയൽ ചിറക്കൽ ബെന്നി-ലിസി ദമ്പതികളുടെ മകൻ അജൽ (13) ആണ് മരിച്ചത്. അജലിനൊപ്പമുണ്ടായിരുന്ന സഹോദരൻ അമലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ 3.30നായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *