KOYILANDY DIARY

The Perfect News Portal

വാനാക്രൈ കംപ്യൂട്ടര്‍ വൈറസുകള്‍ മൊബൈല്‍ ഫോണിനെയും ബാധിക്കാമെന്ന് സൈബര്‍ ഡോം മുന്നറിയിപ്പ്

തിരുവനന്തപുരം. ലോകത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വാനാക്രൈ കംപ്യൂട്ടര്‍ വൈറസുകള്‍ മൊബൈല്‍ ഫോണിനെയും ബാധിക്കാമെന്ന് സൈബര്‍ ഡോം മുന്നറിയിപ്പ്. റാന്‍സം വൈറസിന്റെ ശക്തി തല്‍ക്കാലത്തേയ്ക്ക് കുറഞ്ഞെങ്കിലും ആക്രമണം കൂടുതല്‍ രൂക്ഷമാകാമെന്നാണ് സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നത്.

അടുത്ത ഘട്ടത്തില്‍ കംപ്യൂട്ടര്‍ ഡാറ്റയില്‍ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഇപ്പോള്‍ നടക്കുന്ന വാനാക്രൈ ആക്രമണത്തില്‍ കംപ്യൂട്ടര്‍ പൂര്‍ണമായും ബന്ദിയാകുകയാണ് ചെയ്യുന്നത്. അതായത് ഒരു ഡാറ്റയും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ലഭിക്കില്ല. എന്നാല്‍ ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്. കേരള പോലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമായ സൈബര്‍ ഡോം റാന്‍സംവെയര്‍ ആക്രമണസാധ്യത മുന്‍കൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

അതേസമയം ആക്രമണം ലോകമൊട്ടാകെ കൂടുതല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ട്. ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളുമാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *