KOYILANDY DIARY

The Perfect News Portal

കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മാണം തുടങ്ങി

തൊട്ടില്‍പ്പാലം: കാവിലുമ്പാറ പഞ്ചായത്തിലെ മരുതോറയില്‍ ആരംഭിക്കുന്ന കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മാണം തുടങ്ങി. 16 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് പി.പി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ കിണര്‍ കുത്താനുള്ള ശ്രമം കഴിഞ്ഞദിവസം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. കുടിവെള്ള പദ്ധതിക്ക് കിണര്‍ കുത്തിയാല്‍ അത് തങ്ങളുടെ വീട്ടുകിണറുകളിലെ വെള്ളം കുറയാനിടയാക്കുമെന്ന ആശങ്കയിലാണ് സമീപവാസികള്‍ ഇതിനെതിരേ രംഗത്തുവന്നത്. അതേത്തുടര്‍ന്ന് കിണര്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി കുറ്റിയാടി സി.ഐ. ടി. സജീവന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *