KOYILANDY DIARY

The Perfect News Portal

വാതില്‍പ്പടി വ്യാപാരം: നഗരസഭ ഉന്തുവണ്ടികള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ വാതില്‍പ്പടി വ്യാപാരത്തിനായുള്ള യന്ത്രം ഘടിപ്പിക്കാത്ത ഉന്തുവണ്ടികള്‍ വിതരണം ചെയ്തു. തൊഴില്‍ രഹിതരായ പട്ടികജാതി വനിതകള്‍ക്ക് സ്ഥിരം വരുമാനം കണ്ടെത്തുന്നതിന് നഗരസഭ 2019-20 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ആരംഭിച്ച സംരംഭം ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.  ഇതോടെ ഇനി കൊയിലാണ്ടിയിൽ ഉന്തുവണ്ടിയിൽ പുരുഷന്മാരുടെ കുത്തക തകർത്ത് വനിതകൾ സാന്നിദ്ധ്യമുറപ്പിക്കും.  വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എന്‍. കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. കെ. അജിത, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ദിവ്യസെല്‍വരാജ്, കൌൺസിലർമാരായ അഡ്വ. കെ. വിജയന്‍, ആര്‍.കെ. ചന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, ഒ.കെ. ബാലൻ, ലാലിഷ, നഗരസഭ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, വ്യവസായ വികസന ഓഫീസര്‍ ടി. വി. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *