KOYILANDY DIARY

The Perfect News Portal

വര്‍ധിച്ച വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: വര്‍ധിച്ച വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിച്ചേക്കും. യൂനിറ്റിന് 10 മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. എങ്കിലും ശരാശരി 30 പൈസ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. റഗുലേറ്ററി കമ്മീഷന്‍ ഇന്ന് യോഗം ചേരും.

റെഗുലേറ്ററി കമീഷന്‍ സ്വന്തം നിലയിലാണ് ഇക്കുറി നിരക്ക് വര്‍ധിപ്പിക്കുന്നത്. വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധനക്ക് അപേക്ഷ നല്‍കിയിരുന്നില്ല. വര്‍ധിപ്പിച്ച നിരക്ക് ഒരാഴ്ചക്കകം നിലവില്‍ വരും.

ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. വൈദ്യുതി നിരക്കിലും ഫിക്സഡ് ചാര്‍ജിലും വര്‍ധന വരും. സിംഗിള്‍ ഫേസിന്റെ ഫിക്സഡ് ചാര്‍ജ് മാസം 20 രൂപയില്‍നിന്ന് 30 ആക്കാനും ത്രീഫേസിന്റേത് 60ല്‍നിന്ന് 80 രൂപയാക്കാനുമാണ് നിര്‍ദേശം.

Advertisements

250 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂനിറ്റുകളിലെ കുറഞ്ഞ ഉപയോഗത്തിനുള്ള ആനുകൂല്യം കിട്ടുന്ന ടെലിസ്‌കോപ്പിക് രീതിയായിരിക്കും. അതിനു മുകളില്‍ വരുന്നവര്‍ക്ക് എല്ലാ യൂനിറ്റിനും ഒരേ നിരക്ക് (നോണ്‍ ടെലിസ്‌കോപ്പിക്) നല്‍കണം.

വീടുകള്‍ക്ക് മാസം 50 യൂനിറ്റ് വരെ നിലവില്‍ യൂനിറ്റിന് 2.80 രൂപയാണ് നിരക്ക്. ഇത് 2.90 ആക്കാനാണ് കമീഷന്‍ നിര്‍ദേശം. 51 മുതല്‍ 100 വരെ 3.20ല്‍നിന്ന് 3.50ആക്കാനും 101150 വരെ 4.20, 4.50 ആക്കാനും 151200 വരെ 5.80ല്‍നിന്ന് 6.10 ഉം 201250 വരെ ഏഴ് രൂപയായിരുന്നത് 7.30 ആക്കാനുമാണ് നിര്‍ദേശം.

മാസം 250ന് യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 300 യൂനിറ്റ് വെര അഞ്ചു രൂപയായിരുന്നത് 5.50 ആവും. 350 യൂനിറ്റ് വരെ 5.70 രൂപയില്‍നിന്ന് 6.20 ഉം 400 യൂനിറ്റ് വരെ 6.10 6.50ഉം ആയി ഉയരും.

500 യൂനിറ്റിന് മേല്‍ നിരക്ക് വര്‍ധന വേണ്ടെന്നാണ് നിര്‍ദേശം. നേരത്തെ തന്നെ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നു എങ്കിലും മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നീട്ടിവെക്കുയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *