KOYILANDY DIARY

The Perfect News Portal

കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പന്പിൽ നിന്നും ഇന്ധനം ചോർന്ന് തീപിടിച്ചു

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പന്പിൽ നിന്നും ഇന്ധനം ചോർന്ന് തീപിടിച്ചു. പേട്ടക്കവലയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെടോളിയം കമ്പനിയുടെ ഔട്ട്‌ലെറ്റിലാണ് തീപിടിത്തമുണ്ടായത്. ഇതേതുടർന്ന് നഗരത്തിലെ ജനങ്ങൾ പരിഭ്രാന്തരായി.

തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഔട്ട്‌ലെറ്റിൽ നിന്നും പെട്രോൾ ചോർന്നത്. ഇന്ധനം സൂക്ഷിക്കുന്ന ടാങ്കിൽ ഉണ്ടായ ചോർച്ചയാണ് പെട്രോൾ ചോരുവാൻ കാരണമായത്. ചോർന്ന പെട്രോൾ സമീപത്തെ കൈത്തോട്ടിലൂടെ ചിറ്റാർ പുഴയിലേ മാലിന്യകൂന്പാരത്തിലേക്കാണ് ഒഴുകിയെത്തിയത്. പിന്നാലെ തീപിടിക്കുകയും ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ അപകടം തടയാൻ കഴിഞ്ഞു.

ചോർന്ന ഇന്ധനം ഒഴുകിയെത്തിയതോടെ തോട്ടിലെ മീനുകൾ ചത്ത് പൊങ്ങി. പ്രദേശത്താകെ പെട്രോളിന്‍റെ രൂക്ഷ ഗന്ധവും പടർന്നു. സമീപത്തായുള്ള കുടിവെള്ള സ്ത്രോതസുകളും മലിനമായി. ഫയർഫോഴ്സ് തോട്ടിൽ കെട്ടിക്കിടന്ന ഇന്ധനം വെള്ളം അടിച്ച് ഒഴുക്കി കളഞ്ഞു. 1,500 ഓളം ലിറ്റർ പെട്രോൾ ചോർച്ചയിലൂടെ നഷ്ടമായെന്നാണ് പ്രാഥമിക വിവരം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *