KOYILANDY DIARY

The Perfect News Portal

വയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ അജ്ഞാതരുടെ കല്ലേറ്

കല്‍പറ്റ: വയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ അജ്ഞാതരുടെ കല്ലേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് കല്‍പറ്റ കെ എസ് ആര്‍ ടി സി ഗാരേജിനു സമീപമുള്ള വസതിക്കു നേരെ കല്ലേറുണ്ടായത്.
കല്ലേറില്‍ വീടിന്റെ തിണ്ണയില്‍ പാകിയിരുന്ന ടൈലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും വീട്ടിലുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗികവസതിയും തൊട്ടടുത്തുതന്നെയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *