KOYILANDY DIARY

The Perfect News Portal

വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

കല്‍പ്പറ്റ: വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിപി സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും ഗണ്‍മാനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. ദേശീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കും എന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ വനാതിര്‍ത്തിയില്‍ പ്രാചരണങ്ങള്‍ നടത്തുമ്ബോള്‍ സുരക്ഷ നല്‍കണം എന്ന് പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *