KOYILANDY DIARY

The Perfect News Portal

വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വായനാ വാരാചരണം നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വായനാ വാരാചരണം വിവിധ പരിപാടികളോടെ നടന്നു. വായനാ ദിനത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറികൾ ആരംഭിക്കുകയുണ്ടായി.

വായനാ ക്വിസ്സ്, വായനാ മത്സരം, അക്ഷരകേളി എന്നിവ നടന്നു. വായനാ വാരാഘോഷ സമാപന ചടങ്ങ് പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി അദ്ധ്യക്ഷത വഹിച്ചു.

പി.ടി.എ.വൈസ് പ്രസിഡന്റ് കെ.സുജില, എം.പി.ടി.എ.ചെയർപെഴ്സൺ പി.എസ്.ശ്രീല എന്നിവർ വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. പി.കെ.അബ്ദുറഹ്മാൻ സ്വാഗതവും, പി.നൂറുൽ ഫിദ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *