KOYILANDY DIARY

The Perfect News Portal

വന്മുകം – എളമ്പിലാട് സ്കൂളിൽ അക്ഷരമുറ്റം ക്വിസ്സ് മത്സര വിജയിയെ അനുമോദിച്ചു

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിൽ അക്ഷരമുറ്റം ക്വിസ്സ് മത്സര വിജയിയെ അനുമോദിച്ചു. മേലടി ഉപജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂൾ ലീഡർ എ.ആർ. അമേയയെയാണ് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ അനുമോദിച്ചത്. വാർഡ് മെമ്പർ ടി.എം. രജുല എ.ആർ. അമേയക്ക് ഉപഹാര സമർപ്പണം നടത്തി. പി.ടി.എ.പ്രസിഡണ്ട് കെ.എം.ഷൈബി അധ്യക്ഷയായി.      പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *