KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ “തുളസിഗ്രാമം” പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: ഗ്രാമങ്ങളിൽ നിന്ന് അന്യം നിന്ന് പോകുന്ന തുളസിച്ചെടികളുടെ സംരക്ഷണവുമായി മുന്നിട്ടിറങ്ങുകയാണ് ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ. വീട്, സ്കൂൾ പരിസരം എന്നിവിടങ്ങളിൽ നിന്ന്  ശേഖരിച്ച കൃഷ്ണ തുളസി, രാമ തുളസി, കാട്ടുതുളസി തുടങ്ങിയവയുടെ നൂറോളം തൈകൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, സ്കൂൾ പരിസരത്തെ വീടുകളിലും വിതരണം ചെയ്തു.

കാലങ്ങൾക്ക് മുമ്പ് തുളസിയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ കേരളീയ ജനത സംസ്കാരത്തിന്റെ ഭാഗമാക്കി ഓരോ വീട് മുറ്റങ്ങളിലും തുളസിയെ ശുദ്ധിയോടെ പരിപാലിച്ചിരുന്നു.നിരവധി ഔഷധ ഗുണമുള്ള തുളസി ഇന്ന് നാട്ടിൽ നിന്ന് അന്യം നിന്ന് പോകുന്ന സാഹചര്യം ഉണ്ടായത് കൊണ്ട് ഓരോ വീട്ട് മുറ്റത്തേക്കും തുളസിച്ചെടികളെ തിരികെയെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ‘തുളസി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

വിതരണം ചെയ്ത തുളസിച്ചെടികളുടെ സംരക്ഷണ ചുമതല വിദ്യാർത്ഥികൾ ഏറ്റെടുത്തിട്ടുണ്ട്. തുളസി തൈ സ്കൂൾ ലീഡർ ദിയലിനീഷിന് കൈമാറി മൂടാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ.സി.സോമലത “തുളസിഗ്രാമം” പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ”തുളസിയുടെ വിസ്മയങ്ങൾ” എന്ന പ്രത്യേക പതിപ്പ് മൂടാടി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് പി.നാരായണൻ  മാനസ് എ.എസിന് കൈമാറി പ്രകാശനം ചെയ്തു. പി.കെ.അബ്ദുറഹ്മാൻ, പി.എസ്.ശ്രീല, കെ.സുജില, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും, പി.നൂറുൽഫിദ  നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *