KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എൻ്റെ തെങ്ങ് പദ്ധതിക്ക് തുടക്കമായി

ചിങ്ങപുരം :വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ  ലോക നാളീകേര ദിനത്തിൽ എന്റെ തെങ്ങ് പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി സ്കൂൾ പറമ്പിൽ തെങ്ങിൻ തൈ നട്ടു. പി.ടി.എ. പ്രസിഡണ്ട് കെ.എം. ഷൈബി പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്തിന് തെങ്ങിൻ തൈ കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി. നൂറുൽ ഫിദ അധ്യക്ഷയായി. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, വി.പി. സരിത, പി. സിന്ധു എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *