KOYILANDY DIARY

The Perfect News Portal

വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു

കൊയിലാണ്ടി. ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ വി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം അക്ഷയ ബാബു മുഖ്യാതിഥിയായി. നവാഗതരെ  പുസ്തകവും, വൃക്ഷത്തൈകളും നൽകി സ്വീകരിച്ചു.ബാബു പേരാമ്പ്രയുടെ നേതൃത്വത്തിൽ പരിസ്ഥിതി ബോധവത്കരണ മാജിക് അവതരണം നടത്തി.
 പി.ടി.എ.പ്രസിഡൻറ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, മുൻ പ്രധാനാധ്യാപകൻ കെ.വിജയരാഘവൻ,  വി.എം.സജിത, സി.ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *