KOYILANDY DIARY

The Perfect News Portal

വനിതാ സൗഹൃദ കേന്ദ്രവും ഓപ്പൺ സ്റ്റേജും തുറന്നുകൊടുത്തു

കൊയിലാണ്ടി: നഗരസഭയുടെ കുട്ടികളുടെ പാർക്കിൽ  നവീകരിച്ച വനിതാ  സൗഹൃദ കേന്ദ്രത്തിന്റെയും  ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം നടന്നു. നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കെട്ടിടവും ഓപ്പൺ സ്റ്റേജും നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ വി.കെ.പത്മിനി അധ്യക്ഷത വ  ഹിച്ചു.

വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.കെ.ഭാസ്കരൻ, കൗൺസിലർമാരായ ഷാജി പാതിരിക്കാട്, സീമ കുന്നുമ്മൽ, കെ.ടി. സിജേഷ്, പി.എം. ബിജു, മുൻ കൗൺസിലർമാരായ മേപ്പയിൽ ബാലകൃഷ്ണൻ, എ.പി. സുധീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *