KOYILANDY DIARY

The Perfect News Portal

പോലീസ് അതിക്രമത്തിൽ ബി.ജെ.പി. പ്രതിഷേധിച്ചു

കൊയിലാണ്ടി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ന്റെ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  തിരുവനന്തപുരത്ത് നടന്ന ബിജെപി യുടെ  സെക്രട്ടറിയേറ്റ്  മാർച്ചിനുനേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി കൊയിലാണ്ടിയിൽ കരിദിനം ആചരിച്ചു.

കൊയിലാണ്ടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം വായനാരി  വിനോദ്, അഡ്വ വി  സത്യൻ, എസ് ആർ ജയ്കിഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ വി  സുരേഷ്, ഒ.മാധവൻ, എന്നിവർ സംസാരിച്ചു.  കെ ടി ജലീൽ രാജിവയ്ക്കുംവരെ സമരം തുടരുമെന്നും, അതിനാൽ തന്നെ കെ ടി ജലീലിന് എത്രയും പെട്ടെന്ന് പുറത്തേക്കുള്ള വഴി കാണിക്കാൻ പിണറായി തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *