KOYILANDY DIARY

The Perfect News Portal

വടകരയിൽ ഷീ ലോഡ്ജ് പ്രവർത്തനമാരംഭിച്ചു

വടകര: വടകര നഗരസഭ യിൽ ഷീ ലോഡ്ജ് പ്രവർത്തനമാരംഭിച്ചു. തനിച്ച്‌ യാത്ര ചെയ്ത് രാത്രി കാലങ്ങളിൽ പട്ടണത്തിലെത്തുന്ന സ്‌ത്രീകൾക്ക്‌ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഷീ ലോഡ്ജ് പ്രവർത്തനമാരംഭിച്ചത്. പുതിയാപ്പിൽ നഗരസഭ ഒരുക്കിയ ഷീ ലോഡ്‌ജിൻ്റെ രജിസ്‌റ്ററിൽ ഒപ്പുവച്ച്‌ ചെയർപേഴ്‌സൺ കെ. പി ബിന്ദു ഉദ്‌ഘാടനം നിർവഹിച്ചു.  57,67,300 രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിൽ 24 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. കുടുംബശ്രീ സംവിധാനത്തിലാണ് പ്രവർത്തനം. 

ഫ്രഷപ്പിന് മൂന്നു മണിക്കൂറിന് 100 രൂപയും, ഡോർമെട്രി 24 മണിക്കൂറിന് 200 രൂപയും, നോൺ എസി സിംഗിൾ റൂം 24 മണിക്കൂറിന് രണ്ടുപേർക്ക് 450 രൂപയും, എസി സിംഗിൾ റൂം രണ്ട് മണിക്കൂറിന് രണ്ടുപേർക്ക് 900 രൂപയും ഈടാക്കും. ഷീ ലോഡ്ജിൽ എത്താൻ കുടുംബശ്രീ വനിതകളുടെ ഓട്ടോ ലഭിക്കും. ഫോൺ: 9747561238.  സ്ഥിരം സമിതി അധ്യക്ഷൻ പി സജീവ് കുമാർ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എ. പി. പ്രജിത, സിന്ധു പ്രേമൻ, മുൻ നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ, കൗൺസിലർമാരായ പി. കെ. സതീശൻ, വി. കെ. അസീസ്, കെ. കെ. വനജ, സി. കെ കരീം, സി. വി. പ്രതീശൻ, കെ. എം. സജിഷ, സി. ഡി.എസ് ചെയർപേഴ്‌സൺ റീന എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ജാസ്മിൻ സ്വാഗതവും പ്രോജക്ട് ഓഫീസർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *