KOYILANDY DIARY

The Perfect News Portal

വടകരയില്‍ നഗര പദയാത്ര നടത്തി

കുറ്റ്യാടി : കോഴിക്കോട് ജില്ലാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ വടകരയില്‍ നഗര പദയാത്ര നടത്തി. വിദ്യാലയ, ദേവാലയ പരിസരത്ത് മദ്യഷാപ്പ് അനുവദിക്കുന്ന നയം തിരുത്തുക. ബാറുകള്‍ക്ക് വേണ്ടി റോഡിന്റെ പേര് മാറ്റി മദ്യമുതലാളിമാരെ സഹായിക്കുന്ന മദ്യനയം പിന്‍വലിക്കുക എന്നീ ആവശ്യമുന്നയിച്ചായിരുന്നു പദയാത്ര.

മദ്യനിരോധന സമിതി നേതാവ് എന്‍ .പി .നാരായണി ടീച്ചര്‍ ഗാന്ധി പ്രതിമയില്‍ മാല ചാര്‍ത്തി തുടക്കം കുറിച്ച പദയാത്ര മദ്യവര്‍ജന സമിതി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യചേരി കുഞ്ഞുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി കോഴിക്കോട് ജില്ല പ്രസിഡന്റ് സി. ചന്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പപ്പന്‍കാട്ടി, ഇയ്യച്ചേരി പത്മിനി, വി. ദാമോദരന്‍, വി.പി.എന്‍. ചന്ദ്രന്‍, യൂനുസ് ഹാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *