KOYILANDY DIARY

The Perfect News Portal

ലോക പരിസ്ഥിതി ദിനം: കൊല്ലം പിഷാരികാവ് ക്ഷേത്ര പരിസരത്ത് വൃക്ഷതൈ നട്ടു

കൊയിലാണ്ടി; പരിസ്ഥിതിപരമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലത്തിന്റെ നിലവിളികേട്ട് വൃക്ഷതൈ നടുക എന്നത് ഉന്നതമായ അവബോധം സൃഷ്ടിക്കുന്ന പ്രതീകാത്മകമായ പ്രവൃത്തിയാണെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റ ആഭിമുഖ്യത്തില്‍ ക്ഷേത്രപരിസരത്ത് ഔഷധ ചെടികളും വൃക്ഷതൈകളും നട്ട് ഉദ്ഘാടനം ചെയ്തു.  എത്ര പ്രശംസിച്ചാലും മതിയാവുന്നതല്ല ക്ഷേത്രദേവസ്വത്തിന്റെ ഈ സദ് പ്രവൃത്തിയെന്നും അദ്ദേഹം പറഞ്ഞു.

ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ നാരായണന്‍ കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി അംഗങ്ങളായ ടി. രാജേഷ്, പ്രമോദ് തുന്നോത്ത്, പി.കെ.ബാലകൃഷ്ണന്‍, മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സത്, എക്‌സി.ഓഫീസര്‍ യു.വി.കുമാരന്‍, ഇ.എസ്.രാജന്‍, വി.കെ. അശോകന്‍, അനില്‍ ചെട്ടിമഠത്തില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *