KOYILANDY DIARY

The Perfect News Portal

ലോക നാളീകേര ദിനാചരണം നടത്തി

കൊയിലാണ്ടി: നാളീകേര കർഷക സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക നാളീകേര ദിനാചരണം കണ്ണാത്ത് യൂ. പി. സ്ക്കൂൾ ഹാളിൽ കോവിഡ് നിബന്ധനകൾ പാലിച്ചു കെണ്ട് നടത്തി. മേലടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. നാളീകേര മൂല്യ വർദ്ധിത ഉൽപ്പങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനും താലൂക്ക് തലത്തിൽ വിപണനകേന്ദ്രം ആരംഭിക്കണമെന്നും, കൊപ്രയുടെ താങ്ങ് വില വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാളീകേര കർഷക സമിതി സംസ്ഥാന പ്രസിഡണ്ട് ഇളമന ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. നാളീകേര  കർഷക സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം സുരേഷ് ബാബു, കെ.പി ശബരീനഥ്, വി. പി സദാനന്ദൻ, കെ ദിവാകരൻ മാസ്ററർ, കെ.എം വേലായുധൻ, എം. കുട്ട്യാലി, കൊല്ലംകണ്ടി വിജയൻ, എം. ഗീത ടീച്ചർ, കെ അമ്മത്, കെ. അബ്ദുറഹിമാൻ, എ. പി. അസീസ്  എന്നിവർ സംസാരിച്ചു .കണ്ണോത്ത് യൂ പി സ്ക്കൂൾ സ്ററാഫ് അംഗങ്ങൾക്ക് നാളീകേര തെെ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *