KOYILANDY DIARY

The Perfect News Portal

റോഡ് ഉപരോധസമരം മാറ്റിവെച്ചു

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 50 കോടി രൂപ സർക്കാർ അനുവദിച്ചതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന റോഡ് ഉപരോധസമരം മാറ്റിവെച്ചു. റോഡ് ഉപരോധ സമരം മാറ്റിവെക്കണമെന്ന് എ.പ്രദീപ് കുമാർ എം.എൽ.എ ഇന്നലെ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് നേരിട്ട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് മാനാഞ്ചിറയിലെ ഉപരോധ സമരം മാറ്റിവെക്കുവാൻ ആക്‌ഷൻ കമ്മിറ്റി തീരുമാനിച്ചത്.

അടുത്ത ഗഡു ഉടനെത്തന്നെ ലഭ്യമാക്കുമെന്നും നവംബർ മാസത്തിനുമുമ്പ് സ്ഥലം ഏറ്റെടുക്കലിനുള്ള മുഴുവൻ സംഖ്യയും അനുവദിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ വ്യക്തമാക്കി.
യോഗത്തിൽ പ്രസിഡന്റ് എം.ജി.എസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് അഡ്വ.മാത്യു കട്ടിക്കാന, ജന.സെക്രട്ടറി എം.പി. വാസുദേവൻ, സമരസഹായ സമിതി പ്രസിഡന്റ് തായാട്ട് ബാലൻ, അഡ്വ. സി.ജെ.റോബിൻ, കെ.വി.സുനിൽ കുമാർ, കെ.പി. വിജയകുമാർ, പ്രദീപ് മാമ്പറ്റ, പി.എം.എ നാസർ, എ.കെ. ശ്രീജൻ, പി.സദാനന്ദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *