KOYILANDY DIARY

The Perfect News Portal

റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്‍: നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് വിതരണം ചെയ്തു

വടകര: റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് പുതുപ്പണം ജെ.ബി സ്കൂളിലെ കെ.കെ അജിതകുമാരിയും, ശിവാനന്ദ വിലാസം സ്കൂളിലെ കെ.പി ബിന്ദുവും അര്‍ഹരായി. കെ. മുരളീധരന്‍ എം.പി അവാര്‍ഡുകള്‍ വിതരണം ചെയ്തു. വടകര സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അരവിന്ദാക്ഷന്‍ പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ റോട്ടറി ഗവര്‍ണര്‍ എം പ്രകാശ്, അസി. ഗവ: കെ.ടി ഗോപിനാഥ്, സെക്രട്ടറി ഡോ: ബിജിന്‍, രാജകുമാര്‍, സുബ്രമണ്യന്‍, രാമകൃഷ്ണന്‍, ടി.കെ ബാബു, സുനില്‍ കുമാര്‍, ഷിനോജ് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ രാജേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *