KOYILANDY DIARY

The Perfect News Portal

CGHS ആരോഗ്യകേന്ദ്രം കോഴിക്കോട് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട് : ഇരുപതിനായിരത്തോളം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സയ്ക്ക് സഹായമാകുന്ന സി.ജി.എച്ച്.എസ്. സമ്പൂർണ ആരോഗ്യകേന്ദ്രം കോഴിക്കോട് കല്ലായിയിൽ തുടങ്ങി. എം.കെ. രാഘവൻ എംപി. നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

2019 ജനുവരിയിലാണ് സെന്ററിന് അന്തിമാനുമതിയായത്. ഒട്ടേറെപ്പേർക്ക് ചികിത്സയും മരുന്നും സൗജന്യമായി ലഭ്യമാവും. സി.ജി.എച്ച്.എസ്. അഡീഷണൽ ഡയറക്ടർ ഡോ. എം. ശ്രീനിവാസ് കുമാർ, സി.എം.ഒ. ഇൻചാർജ് ഡോ. അമൽ വസന്ത്, മെഡിക്കൽ ഓഫീസർ ഡോ. എം.എസ്. ഗായത്രി, പെൻഷനേഴ്‌സ് സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

തിങ്കൾമുതൽ ശനിവരെ രാവിലെ 7.30 മുതൽ രണ്ടുവരെ പ്രവർത്തിക്കും. അവധി ദിവസങ്ങളിൽ പ്രവർത്തനമുണ്ടാവില്ല. ഇപ്പോൾ രണ്ടുഡോക്ടർമാരും രണ്ട് ഫാർമസിസ്റ്റുമാരുമാണുള്ളത്. സ്വകാര്യ ആശുപത്രികൾ എം-പാനൽഡ് ആവുമ്പോൾ അവിടെനിന്ന്‌ ഈ സെന്റർ മുഖേനയുള്ള സൗജന്യ ചികിത്സ ലഭ്യമാവും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *