KOYILANDY DIARY

The Perfect News Portal

റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാവ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വിമ്മിങ് പൂളില്‍ തുടങ്ങി. ചാമ്പ്യന്‍ഷിപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുരളി ബെന്നി അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി പി. അശോകന്‍, ശുഭലാല്‍, സി.സി. ജോളി, കെ.കെ. ബിജു, ബിജു അഗസ്റ്റിന്‍, വി.കെ രാജീവ്, എ. മുസ്തഫ തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ സ്‌കൂള്‍വിഭാഗത്തില്‍ 42 പോയന്റുമായി കോടഞ്ചേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ മുന്നിട്ട് നില്‍ക്കുന്നു. 20 പോയന്റുമായി കോഴിക്കോട് ബി.ഇ.എം. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ്ഥാനത്തും, സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനത്തുമാണ്. 17 ഉപജില്ലകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍നിന്ന് 24 മുതല്‍ 27 വരെ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കേണ്ട ജില്ലാ സ്‌കൂള്‍ ടീമിനെ തിരഞ്ഞെടുക്കും. നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *