KOYILANDY DIARY

The Perfect News Portal

രാഷ്ട്രീയപാര്‍ട്ടികള്‍ ആയുധമെടുത്തല്ല മത്സരിക്കേണ്ടത്‌: ഉമ്മന്‍ചാണ്ടി

ബാലുശ്ശേരി : രാഷ്ട്രീയപാര്‍ട്ടികള്‍ ആയുധമെടുത്തല്ല മത്സരിക്കേണ്ടതെന്നും ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യം ചെയ്യുന്നതിലായിരിക്കണം മത്സരിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാലുശ്ശേരി വട്ടോളി ബസാര്‍ സ്നേഹപൂര്‍വം ഗാന്ധിഭവന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോണ്‍ഗ്രസ്സ് പനങ്ങാട് മണ്ഡലം പ്രസിഡന്റ് എം.വി. അഭിമന്യു അദ്ധ്യക്ഷത വഹിച്ചു.. ഡി.സി..സി. പ്രസിഡന്റ് ടി. സിദ്ദിഖ് ഹാരിസ് ബാബു ചാലിയാര്‍ , കെ..ബാലകൃഷ്ണന്‍കിടാവ് , കെ..രാമചന്ദ്രന്‍ മാസ്റ്റര്‍, കെ..സി..അബു, കെ.എം. ഉമ്മര്‍, നാസര്‍ എസ്റ്റേറ്റ് മുക്ക്, നിജേഷ് അരവിന്ദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *