രാജ്യസഭ എം.പി. മാരെ സസ്പെൻ്റ് ചെയ്ത ഫാസിസ്റ്റ് നടപടിയിൽ കൊയിലാണ്ടിയിൽ LDF പ്രതിഷേധിച്ചു
കൊയിലാണ്ടി: രാജ്യസഭയിൽ കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ ബില്ലിനെതിരെ പ്രതികരിച്ച എം.പി. മാരായ എളമരം കരീം, കെ.കെ. രാഗേഷ് എന്നിവരെ സസ്പെൻ്റ് ചെയ്ത മോഡി സർക്കാരിൻ്റെ ഫാസിസിറ്റ് നടപടിക്കെതിരെ LDF ന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ കെ ഷിജു, അഡ്വ. എൽ.ജി. ലിജീഷ്, സി.പി.ഐ നേതാക്കളായി അഡ്വ. സുനിൽ മോഹൻ, രമേശ് ചന്ദ്ര, ലോക്കൽ സെക്രട്ടറിമാരായ ടി.വി. ദാമോദരൻ, പി.കെ.ഭരതൻ എന്നിവർ നേതൃത്വം നൽകി.