KOYILANDY DIARY

The Perfect News Portal

രാജ്യത്തെ ആദ്യ ഇലക്ട്രിക് ടാക്സി കാര്‍ പുറത്തിറങ്ങി

ഹൈദരാബാദ്: രാജ്യത്തെ ആദ്യ ഇലക്ട്രിക് ടാക്സി കാര്‍ പുറത്തിറങ്ങി. പരിസ്ഥിതി ദിനമായ തിങ്കളാഴ്ച ഹൈദരാബാദിലാണ് കാറുകള്‍ നിരത്തിലിറങ്ങിയത്. അഞ്ച് ഇലക്ട്രിക് ടാക്സി കാറുകളാണ് ആദ്യം നിരത്തിലെത്തിയത്. പരിസ്ഥിതി സൗഹൃദ ഗതാഗാതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് കാര്‍ പുറത്തിറക്കിയത്. സിറ്റി മേയര്‍ ബി.രാമ മോഹന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ ധനസഹായത്തോടെയാണ് ഇലക്ട്രിക് ടാക്സി കാറുകള്‍ റോഡിലിറങ്ങിയത്. 90 മുതല്‍ 100 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ കാറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യണം. ഒരു കാറിന് 14 ലക്ഷം രൂപയാണ് വില വരുന്നത്. 2030 ഓടെ രാജ്യത്തെ പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് പകരം ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കണമെന്ന് കേന്ദ്രത്തിന്റെ തീരുമാനത്തിന് മുന്നോടിയാണ് ഇത്തരത്തിലൊരു നീക്കം.

Leave a Reply

Your email address will not be published. Required fields are marked *