KOYILANDY DIARY

The Perfect News Portal

യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധം

കൊയിലാണ്ടി: സര്‍ക്കാരിന്റെ മദ്യനയത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എക്‌സൈസ് കമ്മിഷണര്‍ക്കുനേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധം. പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകര്‍ക്കുനേരേ മൃഗീയമായ ആക്രമണമാണ് നടത്തിയതെന്ന് കെ.എസ്.യു. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

നിതിന്‍ പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. സി.ടി.ജറില്‍ബോസ്, തെന്‍ഹിര്‍ കൊല്ലം, റാഷിദ് മുത്താമ്പി, അഖില്‍രാജ് മരളൂര്‍ നിതിന്‍ തിരുവങ്ങൂര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *