KOYILANDY DIARY

The Perfect News Portal

യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക കൂട്ടാഴ്മയായ ഫ്രറ്റേർണിറ്റി കൊയിലാണ്ടി യുടെ ആഭിമുഖ്യത്തിൽ 37 വർഷത്തെ ബാങ്ക് സർവീസിനു ശേഷം വിരമിക്കുന്ന അസിസ്റ്റൻ്റ് ജനറൽ മാനേജർ ടി.യു. ശ്രീധരന് യാത്രയയപ്പ് നൽകി. സി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ്  ജനറൽ മാനേജർ കെ.പി വാസുദേവൻ മുഖ്യാതിഥിയായിരുന്നു. പരസ്പരം മാസിക എർപ്പെടുത്തിയ ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ പുരസ്കാരം നേടിയ ബാലു പൂക്കാടിനെ ആദരിച്ചു.

പി.കെ.ശ്രീധരൻ, എം.പി. രാമകൃഷ്ണൻ, എം.ആർ. ബാലകൃഷ്ണൻ, പി.കെ. അന്നപൂർണ്ണേശ്വരി, വി.കെ. സുമതി, ഒ.കെ. ബാലകൃഷ്ണൻ, കെ.ബി. വിജയാനന്ദ്, കെ. ശശിധരൻ, കെ. സുകുമാരൻ, അബ്ദുറഹിമാൻ എന്നിവർ സംംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *